ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ ~ സംഗീതം ~ നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെന്തോ ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ തിരശീല മാറ്റുമോർമ പോലവേ സഖീ ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ ~ സംഗീതം ~ ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ മണ്വീണ തേടുന്ന നേരം പാടാത്ത പാട്ടിൻറെ തേൻതുള്ളി നീ തന്നൂ തെളിനീല വാനിലേക താരമായി സഖീ ഒരു രാവിൽ ദൂരെ നിന്ന് നോക്കീ നീ എന്നെ ഓ, ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ ഉണർന്നു ഞാൻ