|
ആ... ആ... ഓ... ഓ... |
|
ശലഭമഴ പെയ്യുമീ വാടിയില് പൂക്കളില് |
|
വനലതകളിലാടുവാന് പാടുവാന് മോഹമായ് |
|
ശിലാതലശയ്യയില് അരുവിയായ് നുരയുമാവേഗം |
|
പുതുമഴയിലെ നറുമണം നുകരുമാവേശം |
|
പടരാനീ വനികയാകെ |
|
കുളിരൊളിയില് തളിരിലയായ് അടിമുടി മാറി |
|
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി... |
|
ശലഭമഴ പെയ്യുമീ വാടിയില് പൂക്കളില് |
|
വനലതകളിലാടുവാന് പാടുവാന് മോഹമായ്... |
|
ദിവാനിശ വേളകള് പിണയുന്നൊരീ നിറസന്ധ്യയില് |
|
നിലാവിതൾ വീണ നീലാകാശമായ് ഞാന് മാറവേ... |
|
ദിവാനിശ വേളകള് പിണയുന്നൊരീ നിറസന്ധ്യയില് |
|
നിലാവിതൾ വീണ നീലാകാശമായ് ഞാന് മാറവേ... |
|
എന് ജീവനിലുണരുവാന് ...നിന് സൌരഭമറിയുവാന് |
|
ഉണരാമിനി ...വിടാരാമൊരു മലരായ് ഞാനീ |
|
ആമോദപ്പൂന്തേനുള്ളിൽ ചൂടുവാന് . |
|
രതോന്മദ ലഹരിയില് ചുഴികളില് വിളയുമാ മൌനം |
|
മിഴിയിണയിലെ തിരകളില് മറിയുമാ നാണം |
|
പടരാനീ പ്രകൃതിയാകെ... |
|
കുളിരൊളിയില് തളിരിലയായ് അടിമുടി മാറി |
|
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി... |